പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അപേക്ഷാ തീയതി

Aug 10, 2023 at 4:30 pm

Follow us on

കണ്ണൂർ:സർവകലാശാല പഠന വകുപ്പുകളിലെ ഒന്ന്, രണ്ട് , മൂന്ന്, നാല് സെമസ്റ്റർ എം എ/എം എസ് സി/എം എഡ്/എം സി എ/എം എൽ ഐ എസ് സി/എൽ എൽ എം/എം ബി എ/ എം പി എഡ് ഡിഗ്രി (സി സി എസ് എസ് -2015 സിലബസ്) സപ്ലിമെന്ററി (2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 21 മുതൽ 24 വരെയും പിഴയോട് കൂടെ ആഗസ്ത് 26 വരെയും അപേക്ഷിക്കാം. എം പി എഡ് ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലങ്ങൾ
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ – 2020 അഡ്‌മിഷൻ ബിരുദ (റഗുലർ ഏപ്രിൽ 2023) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ മാർക്ക്‌ലിസ്റ്റിന്റെ പകർപ്പ് പ്രിൻറ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24/08/2023. ഫൈനൽ ഗ്രേഡ് കാർഡ് /പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (ആർ /എസ് /ഐ ) / എം സി എ ലാറ്ററൽ എൻട്രി (എസ്/ഐ) നവംബർ 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 22/08/2023 വൈകുന്നരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / മൈക്രോബയോളജി / ബയോടെക്നോളജി /ഇലക്ട്രോണിക്സ് / ഫിസിക്സ് / ജിയോളജി (ആർ /എസ് /ഐ), ഒക്ടോബർ 2022 പ്രോഗ്രാമുകളുടെ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുന:മൂല്ല്യനിർണ്ണയം/ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 24/08/2023 വൈകുന്നരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്
16.08.2023 ന് ആരംഭിക്കുന്ന ന്യൂ ജനറേഷൻ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ), ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം

തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിരുദം നവംബർ 2023 പരീക്ഷകൾക്ക് പിഴയോടുകൂടി അപേക്ഷിക്കാനുള്ള തീയതി ആഗസ്ത് 11 വരെ നീട്ടി.

Follow us on

Related News