തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സപ്തംബര്‍ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ ബയോഡാറ്റയും അനുബന്ധ രേഖകളും സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്‌നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 14 തീയതികളില്‍ നടക്കും.
നാലാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21-ന് നടക്കും.
പരീക്ഷാഫലങ്ങൾ
എസ്.ഡി.ഇ., എം.എസ് സി. കൗണ്‍സിലിങ് സൈക്കോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പാര്‍ട്ട് – 2 ബി.എ. (അഡീഷണല്‍ ലാംഗ്വേജ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം.
എംഎഡ് പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം 15-ന് വൈകീട്ട് 5 മണി വരെ നീട്ടി. ഫോണ്‍ 0494 2407016, 2407017.