തിരുവനന്തപുരം:2023 ലെ ഫാർമസി കോഴ്സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണം / ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.inൽ ലഭ്യമാണ്. നിശ്ചിത തീയതിക്കകം കാറ്റഗറി / കമ്മ്യൂണിറ്റി / നേറ്റിവിറ്റി / വരുമാനം / പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നൽകിയവരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 11ന് വൈകുന്നേരം 3നകം അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
തിരുവനന്തപുരം: ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക്...