തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം. 2023-24) കോഴ്സിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11 വരെ നീട്ടി. ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലേക്കുള്ള പ്രവേശനത്തിന് പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ട്രാൻസ്ജെൻഡറുകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://dme.kerala.gov.in ലും പ്രോസ്പെക്ടസിലും ലഭിക്കും. ഫോൺ: 0471-2528569.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....