തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടി. പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ നൽകുന്നതിനു മുൻപ് http://polyadmission.org/gifd മുഖേന വൺടൈം രജിസ്‌ട്രേഷൻ പ്രക്രീയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് ഓപ്ഷൻ നൽകാൻ കഴിയുന്നതുമാണ്. വിശദ വിവരങ്ങൾ http://polyadmission.org/gifd ൽ.

യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ്...