കോട്ടയം: ഓഗസ്റ്റ് 11 മുതൽ 23 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പരീക്ഷകൾ (ഇൻറഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി,ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്, ഇൻറഗ്രേറ്റഡ് എം.എ ലാംഗ്വേജ്-ഇംഗ്ലീഷ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷകൾ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും
പരീക്ഷകൾക്ക് അപേക്ഷിക്കാം
🌐ഓഗസ്റ്റ് 18ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്(ദ്വിവത്സര പ്രോഗ്രാം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് ഓഗസ്റ്റ് ഏഴു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഓഗസ്റ്റ് എട്ടിന് പിഴയോടു കൂടിയും ഓഗസ്റ്റ് ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഇന്നു(ഓഗസ്റ്റ് 2) കൂടി പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.
നാളെ(ഓഗസ്റ്റ് 3) പിഴയോടു കൂടിയും ഓഗസ്റ്റ് നാലിനു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പരീക്ഷകൾക്ക്(ഇൻറഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഇൻറഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ഇൻറഗ്രേറ്റഡ് എം.എ ലാംഗ്വേജ്-ഇംഗ്ലീഷ് – 2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം ജൂലൈ 2023) ഓഗസ്റ്റ് ഏഴു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.ഓഗസ്റ്റ് എട്ടിന് പിഴയോടു കൂടിയും ഓഗസ്റ്റ് ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
🌐നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി – ജൂൺ 2023 (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ(ഓഗസ്റ്റ് 3) മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ