തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സ്വാശ്രയ കോഴ്‌സിലേക്കുള്ള എന്‍.ആര്‍.ഐ. ക്വാട്ട (6 സീറ്റ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി. ഫുഡ്‌സയന്‍സ് കോഴ്‌സ് പാസായവര്‍ ആഗസ്ത് 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി dshs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് പാസ്‌പോര്‍ട്ട്, വിസ, മറ്റ് അനുബന്ധരേഖകള്‍ സഹിതം സമര്‍പ്പിക്കണം. ഫോണ്‍ 0494 2407345, 8089841996.
എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2023 വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആഗസ്ത് 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 370 രൂപയും മറ്റുള്ളവര്‍ക്ക് 790 രൂപയുമാണ് അപേക്ഷാഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017.