കണ്ണൂർ:സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫlർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി (ഒന്ന്), പട്ടിക വർഗ്ഗം (ഒന്ന്) മുസ്ലിം (രണ്ട്) എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1-ന് രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം. ഫോൺ: 9895649188
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലാ ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൽ എസ് സി & എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2(ബുധനാഴ്ച) രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2023-24 വര്ഷത്തിലേക്കുള്ള എൽ എൽ എം പ്രേവേശനത്തിന് ഓപ്പൺ കാറ്റഗറി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 1.08.2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം.
സീറ്റൊഴിവ്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ ജോയിന്റ് എം എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 02/08/2023 ന് (ബുധനാഴ്ച) രാവിലെ 10:30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുൻപാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ് സി /എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 03-08-2023 വ്യാഴാഴ്ച രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ എത്തണം.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി എത്തണം.ഫോൺ: 9110468045
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി /എസ് ടി ,മുസ്ലിം, ഇ ഡബ്ള്യൂ എസ് എന്നീ വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി ബി എ /ബി .എസ് സി പാസ്സായവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 01.08.23 (ചൊവ്വാഴ്ച്ച) രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025, 8289918100
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് എസ് ടി , മുന്നോക്ക സംവരണ (ഇ ഡബ്ള്യൂ എസ് ) വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 02/08/2023 ന് ബുധനാഴ്ച്ച രാവിലെ 11 .00 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണ ക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.