പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മെഡിക്കൽ പിജി പ്രവേശനം:പ്രൊഫൈൽ പരിശോധിക്കാൻ അവസരം

Jul 29, 2023 at 5:24 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും, സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം. ഈ സൗകര്യം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ”PG Medical-2023, Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും, പാസ് വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.

അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം ഹോം പേജിലെ ‘Memo Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300

[

Follow us on

Related News