കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) സംവരണ(എസ്.സി,എസ്.ടി, ഒ.ഇ.സി) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31ന് രാവിലെ 10ന് കൺവെർജൻസ് അക്കാഡമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 514) നേരിട്ടു ഹാജരാകണം.
ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഡിഗ്രി അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്‌സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ഇക്വലൻസി അല്ലെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്(ആവശ്യമെങ്കിൽ) എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പുകളുമാണ് വേണ്ടത്. മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും അഡ്മിഷൻ ഫീസായ 2760 രൂപയും കൊണ്ടുവരണം.
ഫോൺ: 9895459052, 9605295506.
സ്‌കൂൾ ഓഫ് എൻവയോൺമെൻറ സയൻസസിൽ എം.എസ്.സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടിക ജാതി വിഭാകത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ രേഖകളും ജാതി തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 7510741394
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481 – 2731034
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്മെൻറ് (എം.ടി.ടി.എം)പ്രോഗ്രാമിൽ 2023-24 അധ്യയന വർഷം എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. പ്രവേശനം ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 10ന് സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഓഫീസിൽ എത്തണം.
ഫോൺ- 0481 2732922, 9847700527.
സ്‌കൂൾ ഓഫ് ഡാറ്റാ അനലിറ്റിക്‌സിൽ എം.എസ്.സി ഡാറ്റ സയൻസ് ആൻറ് അനലിറ്റിക്‌സ് 2023 ബാച്ചിലേക്ക് എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി ജൂലൈ 31 രാവിലെ 10.30ന് കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 520) നേരിട്ട് ഹാജരാകണം. ഫോൺ: 8304870247 ഇമെയിൽ: sda@mgu.ac.in
സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ്.സി മാത്തമാറ്റിക്‌സ് 2023 ബാച്ചിൽ ഏതാനു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി ജൂലൈ 31 രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8304870247. ഇമെയിൽ