കണ്ണൂർ:സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഈ വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. ഇതുവരെ വന്ന അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഓഗസ്റ്റ് 1 മുതൽ ക്ലാസ്സിൽ ഹാജരാക്കണം. ഇതുവരെ ബിരുദ പ്രവേശനത്തിനായി നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനും ജൂലൈ 25 മുതൽ 27വരെ അവസരമുണ്ട്. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിന് ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, കറക്ഷൻ ഫീ ഒടുക്കിയതിന്റെ രസീതി എന്നീവ സഹിതം ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കണം. ഓപ്ഷൻസ് മാറ്റുന്നതിന് കറക്ഷൻ ഫീ ഇനത്തിൽ 200/- രൂപ ഒടുക്കിയതിന് ശേഷം അപേക്ഷകർക്ക് തന്നെ മാറ്റാവുന്നതാണ്.
അലോട്മെന്റിൽ നിന്നും പുറത്തായവർക്ക് അവസരം
🌐വിവിധ കാരണങ്ങളാൽ ബിരുദ പ്രവേശനത്തിനുള്ള അലോട്മെന്റിൽ നിന്നും പുറത്തായവർക്ക് നാലാമത്തെ അലോട്മെന്റിൽ ഉൾപെടുന്നതിനായി 200/- രൂപ റീകൺസിഡറേഷൻ ഫീ ഇനത്തിൽ ഒടുക്കിയതിന് ശേഷം ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.