പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഒരേസമയം 2 ബിരുദം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അവസരം

Jun 29, 2023 at 1:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

കൊല്ലം:കേരളത്തിലെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഒരേ സമയം 2 ബിരുദ പഠനത്തിന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അവസരം ഒരുക്കുന്നു. വിവിധ സർവകലാശാലകൾക്ക് കീഴിൽ ബിരുദ പഠനം നടത്തുന്നവർക്ക് മറ്റൊരു ബിരുദ കോഴ്സിൽ കൂടി പ്രവേശനം നൽകാൻ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു.

യുജിസിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് സർവകലാശാല ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഒരേ സമയം രണ്ട് ബിരുദം നേടാൻ തല്പരരായ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവകലാശാല പ്രദാനം ചെയ്യുന്ന പാഠ്യ പദ്ധതികളിലേക്കാണ് പ്രവേശനം ലഭിക്കുക.

\"\"


ഈ അധ്യയന വർഷം യുജിസി അംഗീകാരമുള്ള 23 ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം നൽകാൻ സർവകലാശാല തീരുമാനിച്ചു.
ഇതിനു പുറമേ നൈപുണ്യ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ഈ അധ്യയന വർഷം ആരംഭിക്കുന്നതാണ്. ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി .എം . മുബാറക് പാഷ അധ്യക്ഷത വഹിച്ചു.

\"\"

Follow us on

Related News