പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

കണ്ണൂർ ബിരുദ പ്രവേശന ട്രയൽ അലോട്മെന്റ്, കോളേജ് പ്രവേശനം, പിജി പ്രവേശന പരീക്ഷ

Jun 12, 2023 at 6:44 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കണ്ണൂർ: 2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയായ 15 ജൂൺ 2023 വരെ അപേക്ഷകർക്ക് അപേക്ഷയിലെ തെറ്റുകൾ ഫൈൻ ഇല്ലാതെ തിരുത്താവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പിജി പ്രവേശന പരീക്ഷ
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 24 , 25 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

ബിരുദ പ്രവേശനം
ചെർക്കള മാർത്തോമാ കോളേജിലെ ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ പ്രോഗ്രാമിലേക്കുള്ള 2023 24 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 ജൂൺ 26 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8089107834, 8281377935

അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദപ്രവേശനം
2023 -24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 15.06.2023 നു വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News