SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:എസ്എംവി ഗവ.മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം നൽകും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. നേരത്തെ ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഈ അധ്യയന വർഷം മുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കും.