പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 21 മുതൽ 29 വരെ

May 6, 2020 at 5:16 pm

Follow us on

തിരുവനന്തപുരം ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 21 മുതൽ 29 വരെ നടത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതുവരെ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ ആരംഭിക്കാനും തീരുമാനമായി. 21 മുതൽ 29 വരെ കർശന സുരക്ഷ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും നിർദേശം നൽകും പരീക്ഷകൾ ആരംഭിക്കുന്നതിനു മുമ്പായി അതത് കേന്ദ്രങ്ങൾ ശുചീകരിച്ച് അണുവിമുകതമാക്കണം. എസ്‌എസ്‌എൽസിക്ക്‌ മൂന്നും ഹയർസെക്കൻഡറിക്ക്‌ നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും സ്ഥാനക്കയറ്റം നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്‌. ഒമ്പതാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ നടത്തില്ല എന്നാണ് തീരുമാനം. ഇതിനു പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്‌ത്‌ വാർഷിക പരീക്ഷയ്‌ക്ക്‌ മാർക്ക്‌ അനുവദിക്കും.

Follow us on

Related News