SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. വിവിധ മണ്ഡലങ്ങളിലെ വോട്ടർപട്ടികകൾ 2023 ജൂൺ 21,22,23,24 തിയ്യതികളിൽ സർവകലാശാല ഓഫീസിൽ പ്രസിദ്ധികരിക്കുന്നതാണ്.വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹാൾ ടിക്കറ്റ്
മെയ് 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി . എൽ . ഡി (റഗുലർ /സപ്ലിമെന്ററി ) നവംബർ 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമ്മുകളുടെ ഇന്റേണൽ ഇവാലുവേഷൻറെ, (നവംബർ 2022 സെഷൻ) ഭാഗമായുള്ള അസൈൻമെന്റ് 2023 ജൂൺ 12 , 4 മണിവരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസിൽ സമർപ്പിക്കാവുന്നതാണ്. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.