പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെ

Feb 3, 2023 at 5:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിബിഎ എല്‍എല്‍ബി(ഓണേഴ്‌സ്), ഇന്‍റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയസസ്, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഓഫ് സയന്‍സ്(കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്) എന്നിവയാണ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍.
എം.എ, എം.എസ്.സി, എം.ടി.ടി.എം, എല്‍.എല്‍.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ എന്നിവയുടെ പ്രവേശന പരീക്ഷയ്ക്കും അപേക്ഷ നല്‍കാം. എം.ബി.എ പ്രോഗ്രാമിന് http://admission.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയും മറ്റുള്ള കോഴ്‌സുകള്‍ക്ക് http://cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

\"\"


വിശദ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് അവസാന വര്‍ഷ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ യോഗ്യത നേടിയിരിക്കണം.
ഓരോ പ്രോഗ്രാമിനും പൊതു വിഭാഗത്തില്‍പെട്ടവര്‍ക്ക് 1200 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ മെയ് ആറ്,ഏഴ് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 0481 2733595 എന്ന ഫോണ്‍ നമ്പരിലും cat@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ലഭിക്കും.
എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ക്ക് 0481 2732288 എന്ന ഫോണ്‍ നമ്പരിലും smbs@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടണം.

\"\"

Follow us on

Related News