SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി (ഡി.എം.ടി), ആറ് മാസത്തെ കോഴ്സായ ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൗൾട്രി ഫാമിങ് ’ (സി.പി.എഫ്) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡി.എം.ടിയ്ക്ക് പ്ലസ്ടു വിജയിച്ചവർക്കും സി.പി.എഫിന് എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. ജനുവരി 31വരെ അപേക്ഷിക്കാം. http://onlineadmission.ignou.ac.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.