SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശന പരീക്ഷയായ NEET-PG 2023നുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു. പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. ജനുവരി 27ന് രാത്രി 11.55 വരെ https://nbe.edu.in വഴി അപേക്ഷ നൽകാം.മാർച്ച് 5നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് ഫെബ്രുവരി 27ന് പ്രസിദ്ധീകരിക്കും. ഫലം മാർച്ച് 31നും പ്രസിദ്ധീകരിക്കും. അപേക്ഷകളിൽ തിരുത്തൽ ആവശ്യമെങ്കിൽ ജനുവരി 30 മുതൽ ഫെബ്രുവരി 3വരെ സമയം നൽകും. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയിൽ മാറ്റം വരുത്താനുള്ള സമയം ഫെബ്രുവരി 14 മുതൽ 17 വരെയാണ്. അടുത്ത വർഷം മുതൽ മെഡിക്കൽ പിജി പ്രവേശനം നെക്സ്റ്റ് സംവിധാനം വഴിയാണ്.