SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: എംബിബിഎസ് പൂർത്തിയാക്കുന്നവർക്ക് രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനുള്ള ലൈസൻസ് പരീക്ഷയായ \’നെക്സ്റ്റ്
(നാഷണൽ എക്സിറ്റ് ടെസ്റ്റ്)നുള്ള മാർഗ്ഗരേഖ പുറത്തിറങ്ങി. 2024 മുതൽ പ്രാബല്യത്തിൽ വരുന്ന പരീക്ഷയ്ക്കുള്ള കരട് മാർഗരേഖയാണ് ദേശീയ മെഡിക്കൽ കമ്മിഷൻ പുറത്തിറക്കിയത്. വർഷത്തിൽ
ഒറ്റത്തവണയാകും ലൈസൻസ് പരീക്ഷ നടക്കുക. രാജ്യത്തെ മെഡിക്കൽ ബിരുദ പഠനത്തിന് ഏകീകൃത സ്വഭാവം നൽകുകയാണ് പരീക്ഷയുടെ ലക്ഷ്യം. നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേര്
ചേർത്തശേഷം പ്രാക്ടീസ് ചെയ്യാം.
ഈ പരീക്ഷ പാസാകാത്തവർക്ക് പ്രാക്ടീസിന് അനുമതി ഉണ്ടാവില്ല. ഒപ്പം പി.ജി. മെഡിക്കൽ പ്രവേശനത്തിനും നെക്സ്റ്റ് സ്കോർ പരിശോധിക്കും. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന എൻഎംസി
അംഗീകാരമുള്ള മെഡിക്കൽ
കോളേജുകളിലെ ബിരുദവിദ്യാർഥികൾ,
വിദേശ മെഡിക്കൽ വിദ്യാർഥികൾ,
ഉപരിപഠനം ആഗ്രഹിക്കുന്ന മെഡിക്കൽ
ബിരുദധാരികൾ എന്നിവർ ഈ പരീക്ഷ പാസാകണം. മൂന്നാംവർഷമോ അല്ലെങ്കിൽ
അവസാനവർഷമോ പാസായവർക്ക്
നെക്സ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. നീറ്റ് പി.ജി., വിദേശ മെഡിക്കൽ ബിരുദ
പരീക്ഷ (എഫ്.എം.ജി.ഇ.) തുടങ്ങിയ ഇതോടെ പരീക്ഷകൾ നിർത്തലാക്കും.
പരീക്ഷ ഇങ്ങനെ
നെക്സ്റ്റ് പരീക്ഷയ്ക്ക് ആകെ 2 ഘട്ടമുണ്ട്. ആദ്യഘട്ട തിയറി പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഡിസംബർ രണ്ടാംവാരം നടത്തും. ഫലം ജനുവരി രണ്ടാംവാരം പ്രഖ്യാപിക്കും. അവസാന വർഷ എംബിബിഎസ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി ആദ്യവാരം നടക്കും. ജനുവരി നാലാംവാരം ഫലം പ്രഖ്യാപിക്കും. ഫെബ്രുവരി ഒന്നുമുതൽ
28 വരെ ഇന്റേൺഷിപ്പ്. രണ്ടാംഘട്ട
പരീക്ഷ മാർച്ച് രണ്ടാംവാരം നടക്കും.
ഏപ്രിൽ ആദ്യവാരം ഫലം പ്രഖ്യാപിക്കും.
പി.ജി. പ്രവേശനം മേയിൽ ആരംഭിച്ച്
ജൂണിൽ അവസാനിക്കും. പി.ജി.
പ്രവേശനം ജൂലായ് ഒന്നിന് ആരംഭിക്കും.
തിയറി പരീക്ഷയ്ക്ക് അവസാന
രണ്ടുവർഷ എംബിബിഎസ്
പാഠ്യപദ്ധതിയെ ആസ്പദമാക്കി ആറ്
പേപ്പറുകൾ ഉണ്ടാകും. ആദ്യ ശ്രമത്തിൽ
പേപ്പറുകളിൽ ഏതെങ്കിലും
പാസാകാതിരുന്നാൽ ആവർഷം
ഒരവസരംകൂടി നൽകും. ആദ്യ ഘട്ടം
എത്രതവണ വേണമെങ്കിലും എഴുതാം.
എന്നാൽ, രണ്ടാംഘട്ടം എംബിബിഎസിന് പ്രവേശനം നേടി 10 വർഷത്തിനുള്ളിൽ പാസാകണം. രണ്ടാം ഘട്ടം പ്രാക്ടിക്കൽ, വൈവ എന്നിവ ഉൾപ്പെട്ടതാണ്. ഏഴു ക്ലിനിക്കൽ വിഷയങ്ങളാകും ഇതിലുണ്ടാവുക. വർഷത്തിൽ ഒറ്റത്തവണ മാത്രമാണിത്
നടത്തുക. ഏഴു വിഷയങ്ങളിൽ
മൂന്നിൽത്താഴെ എണ്ണത്തിൽ
പാസായില്ലെങ്കിൽ ആവർഷം
ഒരവസരംകൂടി നൽകുമെന്നും മാർഗരേഖയിൽ പറയുന്നു.