SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: എൻഐടി നടത്തുന്ന പ്രധാന അഞ്ച് ബി.ടെക് കോഴ്സുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ. കോഴിക്കോട് എൻഐടി നടത്തുന്ന സിവിൽ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നിവയ്ക്കാണ് ഏറ്റവും മികച്ച ആറു വർഷത്തെ (2022-2028) അക്രഡിറ്റേഷൻ ലഭിച്ചത്.
കഴിഞ്ഞമാസം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നടത്തിയ വിലയിരുത്തലിലാണ് കോഴിക്കോട് നാഷണൽ എൻ.ഐ.ടിയുടെ അഭിമാനാർഹമായ നേട്ടം.രാജ്യത്തെ 11 മുതിർന്ന പ്രൊഫസർമാര് അടങ്ങുന്ന വിദഗ്ധ സമിതി 2022 നവംബർ 11 മുതൽ 13 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ബിരുദ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ നൽകിയത്. കഴിഞ്ഞ മൂന്നു വർഷക്കാലയളവിലെ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് പ്രത്യേകംഊന്നൽ നൽകിക്കൊണ്ടായിരുന്നു 5 പ്രോഗ്രാമുകളുടെയും വിലയിരുത്തൽ നടന്നത്.
കോവിഡ് മഹാമാരി കാലത്ത് രാജ്യത്തെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളും വെല്ലുവിളികളും നേരിട്ട സമയത്താണ് കോഴിക്കോട് എൻ.ഐ.ടിയുടെ ഈ അപൂർവ്വ നേട്ടം. 2021ൽ എൻ.ബി.എ അവതരിപ്പിച്ച പുതിയ ഫോർമാറ്റിന് അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തിയത്. മുൻകാല ഫോർമാറ്റുകളെ അപേക്ഷിച്ച് ഇത് പ്രായോഗികമായി നേടിയെടുക്കാൻ പ്രയാസവുമാണ്. 2019 ജനുവരി മുതൽ നിലവിൽ വന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ എൻ.ബി.എ സാങ്കേതിക സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകളുടെ അക്രഡിറ്റേഷൻ ചെയ്യുന്ന ആധികാരിക സ്ഥാപനമാണ്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നാണ് കോഴിക്കോട് എൻ.ഐ.ടി എന്നും അധ്യാപനത്തിനും ഗവേഷണത്തിനും കോഴിക്കോട് എൻ.ഐ.ടി ഉറപ്പാക്കുന്ന മികച്ച നിലവാരം ആവർത്തിച്ചു ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്നും ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു.