SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാളിന്ദി കോളേജില്‍ വിവിധ വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 142 ഒഴിവുകള്‍ ഉണ്ട്. ബോട്ടണി 9, കൊമേഴ്‌സ് 4, കെമിസ്ട്രി 11, കമ്പ്യൂട്ടര്‍ സയന്‍സ് 10, ഇക്കണോമിക്‌സ് 11, ഇംഗ്ലീഷ് 14, ജേണലിസം 8, എന്‍വിയോണ്‍മെന്റ് സയന്‍സ് 3, ജോഗ്രഫി 13, ഹിന്ദി 12, ഹിസ്റ്ററി 9, മാത്തമാറ്റിക്‌സ് 11, മ്യൂസിക് 1, ഫിസിക്‌സ് 7, പൊളിറ്റിക്കല്‍ സയന്‍സ് 6, സംസ്‌കൃതം 6, സുവോളജി 7 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഓണ്‍ലൈനായി അപേക്ഷ ഡിസംബര്‍ 26വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kalindicollege.in സന്ദര്‍ശിക്കുക.