പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ക്രെഡിറ്റ് അധിഷ്ഠിത ബിരുദ പഠനം: പാഠ്യപദ്ധതി ക്രെഡിറ്റ് ചട്ടക്കൂടുമായി യുജിസി

Dec 13, 2022 at 10:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡല്‍ഹി:പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബിരുദ പഠനത്തിനായി പാഠ്യപദ്ധതി ക്രെഡിറ്റ് ചട്ടക്കൂട് എന്ന പേരിൽ യു.ജി. സി പുതിയ മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു.ഒന്നിലേറെ വിഷയങ്ങൾക്ക് ഇനിമുതല്‍ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാൽ ഡബിൾ മേജർ ഡിഗ്രിയും നാലുവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കും.

നാലുവർഷ കോഴ്സിൽ ( 8 സെമസ്റ്റർ ) പ്രധാന വിഷയത്തിൽ 80 ക്രെഡിറ്റും മൈനർ വിഷയത്തിൽ 30 ക്രെഡിറ്റും ഉൾപ്പെടെ 160 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്കാണ് യു.ജി ബിരുദം ലഭിക്കുക.ആദ്യത്തെ 6 സെമസ്റ്ററുകളിലായി 75% മാർക്ക് നേടിയാൽ നാലാം വർഷം ഗവേഷണത്തിന്റെ പ്രാധാന്യം നൽകി പഠനം പൂർത്തിയാക്കി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാം. റിസർച്ച് പ്രൊജക്റ്റ്, പ്രബന്ധം എന്നിവയിൽ നിന്ന് 12 ക്രെഡിറ്റുകൾ ഉൾപ്പെടെ 160 ക്രെഡിറ്റ് ഇവർ പൂർത്തിയാക്കിയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇവർക്ക് നേരിട്ട് പി എച്ച് ഡി ക്കും അപേക്ഷിക്കാം.അല്ലാത്തവർക്ക് രണ്ടാംവർഷ പി.ജി കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനവും നേടാം.മൂന്നുവർഷംകൊണ്ട് പ്രധാന വിഷയത്തിൽ ചുരുങ്ങിയത് 60 ക്രെഡിറ്റും മൈനർ വിഷയത്തിൽ 24 ക്രെഡിറ്റും ഉൾപ്പെടെ 120 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്ക് യു.ജി ബിരുദം ലഭിക്കും. രണ്ടാം വിഷയത്തിൽ 24 ക്രെഡിറ്റിന് പകരം 48 ക്രെഡിറ്റ് നേടിയാൽ യു.ജി ഡിഗ്രി വിത്ത് ഡബിൾ മേജർ സ്വന്തമാക്കാം. നാലുവർഷ കോഴ്സിന് 64 ക്രെഡിറ്റ് ആണ് രണ്ടാമത്തെ വിഷയത്തിൽ നിന്ന് സ്വന്തമാക്കേണ്ടത്.

ബിരുദ പഠനത്തിനിടയിൽ ഇടയ്ക്ക് പിൻവാങ്ങുവാനും വീണ്ടും ചേർന്നു പഠിക്കാനും അവസരമുണ്ട്. ആദ്യ രണ്ടു സെമെസ്റ്റർ പൂർത്തിയാക്കി (40 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് യു.ജി സർട്ടിഫിക്കറ്റും രണ്ടാം വർഷത്തിന് ശേഷം (80 ക്രെഡിറ്റ്) എക്സിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്തവർക്ക് യു.ജി ഡിപ്ലോമയും ലഭിക്കും ഇവർക്ക് വേനലവധിക്കാലത്ത് നാല് ക്രെഡിറ്റ് ഉള്ള വൊക്കേഷണൽ കോഴ്സ് ചെയ്യാം. മൂന്നുവർഷത്തിനുള്ളിൽ തിരികെയെത്തി ഏഴുവർഷംകൊണ്ട് ബിരുദം പൂർത്തിയാക്കാനും അവസരമുണ്ട്. ഇത്തരം മാറ്റങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ 10% സീറ്റ് അധികമായി ഒരുക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

എല്ലാ വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ മൾട്ടി ഡിസിപ്ലിനറി കോഴ്സും പൂർത്തിയാക്കേണ്ടതുണ്ട്.
ഹ്യൂമാനിറ്റീസ് -സോഷ്യൽ സയൻസസ്, കണക്ക്- സ്റ്റാറ്റിസ്റ്റിക്സ്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ലൈബ്രറി -ഇൻഫർമേഷൻ ആൻഡ് മീഡിയ സയൻസസ്, നാച്ചുറൽ ആൻഡ് ഫിസിക്കൽ സയൻസസ് എന്നീ വിഭാഗങ്ങളിൽ നിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കണം. പന്ത്രണ്ടാം ക്ലാസിൽ പഠിക്കാത്ത വിഷയമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. 9 ക്രെഡിറ്റാണ് ഇതിന് ലഭിക്കുക. യോഗ, സ്പോർട്സ്, ഡിജിറ്റൽ ആൻഡ് ടെക്നോളജിക്കൽ സൊല്യൂഷൻസ്, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ ആറ് മുതൽ എട്ടുവരെ ക്രെഡിറ്റ് ലഭിക്കാവുന്ന മൂല്യ വർധിത കോഴ്സുകളും തിരഞ്ഞെടുക്കാം.

Follow us on

Related News