SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
പൂനെ: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വിവിധ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 551 ഒഴിവുകള്‍ ഉണ്ട്. ജനറലിസ്റ്റ് ഓഫീസര്‍, ട്രഷറി ഓഫീസര്‍, ചീഫ് മാനേജര്‍ ക്രെഡിറ്റ് , എജിഎം, ചീഫ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. നിയമനം ഇന്ത്യയില്‍ എവിടെയും ആവാം. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷാ കേന്ദ്രം.
അപേക്ഷ ഫീസ് 1180 രൂപ. ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. എസ് സി എസ് ടി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് 118 രൂപയാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bankofmaharastra.in സന്ദര്‍ശിക്കുക.