SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ:ഡിസംബർ 5ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ / സപ്പ്ളിമെന്ററി)- മെയ് 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .2018 നും അതിനു മുൻപുമുള്ള അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രിൽ 2022 ) പുനഃ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
പരീക്ഷകൾ പുന:ക്രമീകരിച്ചു
ഡിസംബർ 7 മുതൽ ആരംഭിക്കാനിരുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ( നവംബർ 2022 ) 12 .12 .2022 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃ.ക്രമീകരിച്ചു.
ഐക്യൂഎസി ഓറിയെന്റേഷൻ പ്രോഗ്രാം തുടങ്ങി
കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വളിറ്റി അഷ്വറൻസ് സെൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഐ ക്യൂ എ സി ഡയറക്ടർമാർ, കോഓർഡിനേറ്റർമാർ എന്നിവർക്കായി സംഘടിപ്പിച്ച ഓറിയെന്റേഷൻ പ്രോഗ്രാം കേരളാ സർവകലാശാലയുടെ ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ഉദ്ഘാടനം ചെയ്തു. രാവിലെ 10.30 ന് സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. സാബു എ സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ജോബി കെ ജോസ്, സിന്റിക്കേറ്റംഗം ഡോ. രാഖി രാഘവൻ എന്നിവർ സംസാരിച്ചു.