SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: റബര്‍ ബോര്‍ഡ് ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനിങ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂയിലൂടെ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും അവസരം.
എഞ്ചിനീയറിങ് ആന്‍ഡ് പ്രോസസിങ് യൂണിറ്റിലാണ് നിയമനം. ഫസ്റ്റ് ക്ലാസോടെ ബിടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/തത്തുല്യം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം യോഗ്യതകള്‍. ശമ്പളം 20, 000 രൂപ. പ്രായപരിധി 25 വയസ്സ്. ഡിസംബര്‍ ഒന്നിന് രാവിലെ 9 മണി മുതലാണ് അഭിമുഖം. അഭിമുഖം നടക്കുന്ന സ്ഥലം- ആര്‍ ആര്‍ ഐ ഐ റബര്‍ ബോര്‍ഡ് കോട്ടയം 9. കൂടുതല്‍ വിവരങ്ങള്‍ക്ക് http://rubberboard.org.in സന്ദര്‍ശിക്കുക.