SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ബെംഗളൂരു: ബംഗളൂരു എച്ച്എംടി ഓഫീസില്‍ രണ്ടു തസ്തികകളില്‍ ഒഴിവ്. ഹിന്ദി ഓഫീസര്‍ കമ്പനി സെക്രട്ടറി തസ്തികളിലാണ് ഒഴിവുകള്‍ ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഹിന്ദി ഓഫീസര്‍- ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍.
കമ്പനി സെക്രട്ടറി- ബിരുദം, എ സി എസ് യോഗ്യത/ഐ സി എസ് ഐ മെമ്പര്‍ഷിപ്പ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍.
പ്രായപരിധി 30 വയസ്സ്. ശമ്പളം 16,400- 40,500രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://hmtindia.com സന്ദര്‍ശിക്കുക.