പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ദീര്‍ഘിപ്പിച്ചു

Nov 22, 2022 at 5:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. 2023 വര്‍ഷത്തേക്കുളള വാര്‍ഷിക പ്രീമിയം ഡ്രായിംഗ് ആന്‍ഡ് ഡിസ്ബഴ്സിംഗ് ഓഫീസര്‍ അല്ലെങ്കില്‍ ശമ്പള വിതരണ ഉദ്യോഗസ്ഥന്‍ 2022 നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തണം.

\"\"

ഇത് ഡിസംബര്‍ 31-നകം ഇന്‍ഷ്വറന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ *8011-00-105-89-ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി\’ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം. ശൂന്യവേതനാവധിയിലുളളവര്‍, അന്യത്ര സേവനത്തിലുളളവര്‍, മറ്റ് ഏതെങ്കിലും രീതിയില്‍ അവധിയിലുളളവര്‍, പേ-സ്ലിപ്പ് ലഭിക്കാത്ത കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍, മറ്റെന്തെങ്കിലും കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നീ ജീവനക്കാര്‍ ഒഴികെയുള്ള മറ്റെല്ലാ ജീവനക്കാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

\"\"

Follow us on

Related News