SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള 12 സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷൻ നവംബർ 23 ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. താൽപര്യമുളളവർ ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടണം. ഫോൺ: 9605168843, 9497690941, 8606748211, 0472-2812686
എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
2022-23 അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ബി.ടെക്, ബി.ആർക്, ബി.ടെക്(ലൈറ്റ്), എം.ടെക്, എം.ആർക് കോഴ്സുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും. എം.ടെക് സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ http://dtekerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം.ടെക് സ്പോട്ട് അഡ്മിഷൻ
മാനന്തവാടി തലപ്പുഴയിലെ വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ റഗുലർ എം.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് സിഗ്‌നൽ പ്രോസിസ്സിംഗ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 24ന് സ്‌പോർട്ട് അഡ്മിഷൻ നടത്തും. വിദ്യർഥികൾ അസൽ ടി.സി., യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, റാങ്ക് തെളിയിക്കുന്ന രേഖ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം 12 മണിക്ക് മുമ്പ് കോളേജിൽ എത്തിച്ചേരണം. ഏതെങ്കിലും സ്ഥാപനങ്ങളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികൾ ടിസിയ്ക്ക് പകരം സ്ഥാപനത്തിൽ നിന്നു എൻ.ഒ.സി നിർബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന സമയത്ത് തന്നെ മുഴുവൻ ഫീസുമടച്ച് അഡ്മിഷൻ നേടണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 04935 257320, 04935 257321, http://gecwyd.ac.in.