SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട് സ് സയൻസിൽ വനിതാ ഗസ്റ്റ് അധ്യാപക തസ്തികയിൽ താൽക്കാലിക കരാർ (ഓപ്പൺ) നിയമനത്തിനുള്ള വാക് -ഇൻ -ഇൻറർവ്യു നവംബർ 21 ന് ഉച്ചയ്ക്ക് 12ന് നടക്കും.
യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ രാവിലെ 11നു മുൻപ് എത്തണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
മാറ്റിവച്ച എൽ.എൽ.ബി. പരീക്ഷകൾ ജനുവരി നാലു മുതൽ
മഹാത്മാഗാന്ധി സർവകലാശാല നവംബർ എട്ടാം തീയതി തുടങ്ങാനിരുന്ന വിവിധ പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷകൾക്ക് അപേക്ഷ
ഡിസംബർ 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഡിസംബർ ഒന്നു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ഡിസംബർ രണ്ടിനും സൂപ്പർഫൈനോടു കൂടി ഡിസംബർ മൂന്നിനും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളുടെ വിവിധ പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളുടെ ആറാം സെമസ്റ്റർ പരീക്ഷകൾക്ക് ഡിസംബർ ഏഴു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ഡിസംബർ എട്ടിനും സൂപ്പർഫോനോടു കൂടി ഡിസംബർ ഒൻപതിനും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.
പരീക്ഷാതീയതി അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ത്രിവത്സര വിവിധ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 21 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ നവംബർ 28 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്, 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഡിസംബർ 2022) ബിരുദ പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഈ വർഷം ജൂലൈയിൽ നടത്തിയ മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഒരു പേപ്പറിന് 170 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഓഫ്ലൈനിൽ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി (ഓണേഴ്സ്, 2017 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ മൂന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.