SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരളത്തിലെ 12 ജില്ലകളിലായി പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവല്‍ ഖേലോ ഇന്ത്യ സെന്ററുകളില്‍ പരിശീലകര്‍ ആകാന്‍ അവസരം. കേന്ദ്ര കായിക യുവജന കാര്യവകുപ്പിന് കീഴിലാണ് നിയമനം. ദേശീയ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള മുന്‍ കായിക താരങ്ങള്‍ക്കാണ് പരിശീലകരാകാന്‍ അവസരം. അപേക്ഷിക്കുന്ന ജില്ലയിലെ സ്ഥിരതാമസക്കാരന്‍ ആയിരിക്കണം അപേക്ഷകന്‍.
.
നവംബര്‍ 2,3 തീയതികളില്‍ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിറകിലുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലാണ് അഭിമുഖം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നവംബര്‍ 2നും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് നവംബര്‍ മൂന്നിനുമാണ് അഭിമുഖം. അഭിമുഖത്തിന് എത്തുന്നവര്‍ രേഖകളുമായി ഹാജരാകണം. പ്രായപരിധി 40 വയസ്സാണ്. വിശദാംശങ്ങള്‍ അറിയാന്‍ http://keralasportscouncil.org