SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ജില്ലാ കോടതികളിലും സബ്‌കോടതികളിലും അഭിഭാഷകരുടെ പുതിയ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, 60 വയസ്സ് കവിയാത്ത അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ജനന തീയതി,പ്രവൃത്തി പരിചയം,എന്റോള്‍മെന്റ് തീയതി,ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഇടപെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ
ബയോഡേറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമടങ്ങുന്ന അപേക്ഷ സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 695043 എന്ന വിലാസത്തില്‍ നവംബര്‍ 10 ന് മുന്‍പ് അയക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.