SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ജനകീയ ആസൂത്രണ വിഭാഗം, സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധപ്പെട്ട തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനകീയ ആസൂത്രണ വിഭാഗത്തില്‍ 12 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം ആണ്. അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 28വരെ നല്‍കാം. ജനകീയ ആസൂത്രണ വിഭാഗത്തില്‍ സിവില്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക്ട്, അര്‍ബന്‍ പ്ലാനര്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട്, എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, സാനിറ്ററി എന്‍ജിനീയര്‍, അക്കൗണ്ടന്റ്,പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട്, ഐടി എക്‌സ്‌പേര്‍ട്ട് ആന്‍ഡ് ഡാറ്റ അനലിസ്റ്റ്, കമ്മ്യൂണിറ്റി വര്‍ക്കര്‍ ആന്‍ഡ് ഫോട്ടോഗ്രാഫര്‍, ഡേറ്റ് എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകള്‍.
നഗരസഭ ആരോഗ്യ വിഭാഗത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ഒഴിവുകളില്‍ അവസരമുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 27നാണ് അഭിമുഖം. സാങ്കേതിക വിദഗ്ധര്‍ (എന്‍വയോണ്‍മെന്റ്ല്‍ എന്‍ജിനീയറിങ് ജയം), കോഡിനേറ്റര്‍ (ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ജയം) തസ്തികകളിലേക്കാണ് നിയമനം. പ്രായപരിധി 60 വയസ്സ്. തസ്തികയും യോഗ്യതകളും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് http://tmc.lsgkerala.gov.in