SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാരജിസ്ട്രേഷനുള്ള ലിങ്ക് 2022 നവംബർ 7 വരെ ലഭ്യമാകും.
പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം വർഷ പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിസംബർ 2020 – പ്രായോഗിക/ വാചാ പരീക്ഷകൾ 2022 നവംബർ 2 – ന് ഗവണ്മെന്റ് ആയുർവേദ കോളേജ് പരിയാരത്ത് വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസൈൻമെൻറ്: തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ – 2020, 2021 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ഒക്ടോബർ 29, ശനി, വൈകിട്ട് അഞ്ച് മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.