SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തേഞ്ഞിപ്പലം: ജേണലിസം പിഎച്ച്ഡി പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ 19-ന് മുമ്പായി വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വകുപ്പു മേധാവിയുടെ ഇ-മെയില്‍ വഴി ഓണ്‍ലൈനായും റിപ്പോര്‍ട്ട് ചെയ്യാം. അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നായിരിക്കും പ്രവേശനം.
ബിഎഡ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോഴിക്കോട് കല്ലായി ബി.എഡ്. സെന്ററില്‍ അറബിക്, കൊമേഴ്‌സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17-ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0495 2992701, 8089522808.
എം.എ. സോഷ്യോളജി വൈവ
അവസാന വര്‍ഷ, നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18, 19 തീയതികളില്‍ നടക്കും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലങ്ങൾ
ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി. ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 17-ന് തുടങ്ങും.
ബിപിഇ പ്രവേശനം
2022-23 അധ്യയന വര്‍ഷത്തെ ബിപിഇ നാല് വര്‍ഷ കോഴ്‌സിന്റെ റാങ്ക്ലിസ്റ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിപിഇ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കൗണ്‍സലിങ്ങ് ആന്റ് അഡ്മിഷന്‍ ഒക്‌ടോബര്‍ 19ന് സര്‍വ്വകലാശാല ഇംഎംഎസ് സെമിനാല്‍ കോംപ്ലക്‌സില്‍ നടത്തും.. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ പിന്നീട് പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നിര്‍ബന്ധമായും ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അദ്ധ്യാപകര്‍ക്ക് ഹ്രസ്വകാല കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി \’ഓപ്പണ്‍ എജുക്കേഷന്‍ റിസോഴ്‌സ്\’ എന്ന വിഷയത്തില്‍ ഹ്രസ്വകാല കോഴ്‌സ് സംഘടിപ്പിക്കുന്നു. 27 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന കോഴ്‌സിലേക്ക് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351.