പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍

Oct 3, 2022 at 6:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.

\"\"

ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെ കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

\"\"

താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.

\"\"

Follow us on

Related News