SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കണ്ണൂർ: സെപ്റ്റംബർ 20,22 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന എട്ടും, നാലും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.
പ്രായോഗിക പരീക്ഷ
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പ്രായോഗിക പരീക്ഷ 13.09.2022 മുതൽ 16.09.2022 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ – 2020 അഡ്മിഷൻ), നവംബർ 2021 പരീക്ഷകൾക്ക് 20.09.2022 മുതൽ 23.09.2022 വരെ പിഴയില്ലാതെയും 24.09.2022 ന് പിഴയോടെയും അപേക്ഷിക്കാം. ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. അപേക്ഷകളുടെ പ്രിന്റൌട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.
ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – 2013 അഡ്മിഷൻ മുതൽ), നവംബർ 2022 പരീക്ഷകൾക്ക് 26.09.2022 വരെ പിഴയില്ലാതെയും 28.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം.
വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന പരിശീലനം
വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. വയനാട് കൂലിവയൽ ഡബ്ള്യു.എം.ഓ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചുനടന്ന ക്യാമ്പിൽ അമ്പതോളം അധ്യാപകർ പങ്കെടുത്തു. വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല എൻ എസ് എസ് പ്രോഗ്രാം കോ-ഓഡിനേറ്ററായ ദോ. ടി.പി. നഫീസ ബേബി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. പി.ടി. അബ്ദുൽ അസീസ്, മുഹമ്മദ് ജമാൽ, കെ.ടി. അഷ്റഫ്, ഷിനിൽ എന്നിവർ സംബന്ധിച്ചു. കോവിഡ് കാലത്തിനുശേഷം അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഓഫ്ലൈൻ ശില്പശാലയാണ് ഇത്. രണ്ട് ദിവസങ്ങളിൽ ഏഴോളം സെഷനുകളിലായി നടന്ന ക്യാമ്പിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, ഡോ. സി.ആർ. അജിത്ത് സെൻ, രാജൻ മലയിൽ, ഡോ. അശ്വതി, ഷീന, സ്റ്റെനിൽ ജോർജ്ജ് എന്നിവർ സംസാരിച്ചു.