SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ ആഭിമുഖ്യത്തിൽ കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചിട്ടുണ്ട്. പ്രോഗ്രാം വിവിധ ബാച്ചുകളായി ആണ് നടത്തപ്പെടുന്നത്. അധ്യാപകർക്ക് അനുയോജ്യമായ ഏത് ബാച്ചിലും രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ https://ignou-nep-pdp.samarth.ac.in/ ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.👇🏻👇🏻
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശാനുസരണം യു.ജി.സിയും ഇഗ്‌നോയും ചേർന്നാണ് അധ്യാപകർക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2344113/ 2344120/ 9447044132, rctrivandrum@ignou.ac.in