SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകകളുടെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ആഗസ്റ്റ് 19 ന് വൈകിട്ട് നാല് മണിക്ക് മുൻപായി പ്രവേശനം നേടേണ്ടതാണ്. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശം ആഗ്രഹിക്കുന്നവരും കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതും താത്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി പ്രവേശനം നേടാവുന്നതുമാണ്. 👇🏻👇🏻
പ്രവേശനം നേടുന്നവരെല്ലാം തന്നെ പ്രവേശനം ലഭിച്ചു എന്നതിന്റെ തെളിവായി \’കൺഫർമേഷൻ സ്ലിപ്\’ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. \’കൺഫർമേഷൻ സ്ലിപ്\’ ഇല്ലാത്തവരുടെ പരാതികൾ പരിഗണിക്കുന്നതല്ല. കോളേജുകൾ സ്ഥിര /താത്കാലിക പ്രവേശനമെടുത്തവരെ പ്രവേശിപ്പിച്ചു എന്നത് കൃത്യമായി വെരിഫൈ ചെയ്യേണ്ടതാണ്.