JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി അനുമതി ലഭിക്കുന്ന മുറക്ക്, 2022-23 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. നിയമസഭയിൽ നിയമസഭയിൽ ടി. വി. ഇബ്രാഹിം ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. മറ്റു സർവകലാശാലകളിൽ റഗുലർ പ്രവേശന നടപടികള്‍ ആരംഭിച്ചു വരുന്നതേയുള്ളൂ. സാധാരണഗതിയിൽ ഈ
പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷമാണ് വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശന നടപടികള്‍ നടക്കുക. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ പ്രവർത്തിക്കാൻ യു.ജി.സിയിൽ നിന്നും അനുമതി ലഭിച്ചതാണ്. 12 യു.ജി കോഴ്സുകളും 5 പി.ജി കോഴ്സുകളും ഈ
വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് സമ്പ്രദായത്തിൽ ഓരോ കോഴ്സിനും പ്രത്യേകം യു.ജി.സി അനുമതി ലഭ്യമാക്കാൻ സർവ്വകലാശാല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യു.ജി.സിയുടെ അനുമതി ഈ അക്കാദമിക വർഷം തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകളിലേക്ക് പ്രവേശനനടപടികള്‍
ആരംഭിക്കരുതെന്ന് ഇതര സര്‍വ്വകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും 2022-23 അധ്യയന വർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ ഈ വർഷം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴി കോഴ്സുകൾ നടത്താൻ മറ്റു
സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ ഉചിതമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം