JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി \’സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്\’ എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ലേഖനത്തിന് പരമാവധി

രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/

കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല.