JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ജൂൺ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾപാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും.ശമ്പളം: 32,560 രൂപ. പ്രായപരിധി: 35 വയസ് എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https://www.keralabhashainstitute.org/
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്ക്കാരം: അപേക്ഷ 17വരെ
