പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Career News: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യുട്ടീവ്: ജൂലൈ 14 വരെ അപേക്ഷിക്കാം

Jun 18, 2022 at 8:23 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍) തസ്തികയിലുള്ള 400 ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14.

ഒഴിവുകൾ: ജനറല്‍- 163, ഇ.ഡബ്ല്യു.എസ്- 40, ഒ.ബി.സി- 108, എസ്.സി- 59, എസ്.ടി.- 30.

\"\"

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുള്ള ബി.എസ്.സി. ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്സും മാത്തമാറ്റിക്സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്ത്, പ്ലസ്ടു ക്ലാസ്സുകളിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രായപരിധി: 27 വയസ്സ് (14.07.2022 അടിസ്ഥാനമാക്കി). ഭിന്നശേഷിക്കാർക്ക് 10 വർഷം, എസ്.സി./എസ്.ടിക്കാർക്ക് അഞ്ച് വര്‍ഷം, ഒ.ബി.സിക്ക് മൂന്ന് വര്‍ഷം എന്നിങ്ങനെ വയസ്സിളവുണ്ട്.ശമ്പളം: 40,000- 1,40,000 രൂപ. ഒപ്പം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

\"\"

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, രേഖാപരിശോധന, വോയിസ് ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തെ പരിശീലന കാലത്തേക്ക് ബോണ്ടായി ഏഴ് ലക്ഷം രൂപ നല്‍കണം.

അപേക്ഷാഫീസ്: 1000 രൂപ. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി/എസ്.ടി/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 81 രൂപ അടച്ചാൽ മതി. ഭിന്നശേഷിക്കാർ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് നേടിയവർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി: https://aai.aero

\"\"

Follow us on

Related News