പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു

Jun 10, 2022 at 2:24 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യം വച്ചു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ 25 കോളജുകളിൽ നടപ്പാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏകീകൃത സ്വഭാവത്തോടെയുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി കൃത്യമായ ലക്ഷ്യത്തോടെയാകും ടൂറിസം ക്ലബുകളുടെ പ്രവർത്തനമെന്നു മന്ത്രി പറഞ്ഞു. കലാലയങ്ങളിൽ ടൂറിസം ക്ലബുകൾ രൂപീകരിക്കുകയും അവയെ ടൂറിസം ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിച്ച് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണു പദ്ധതി. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമാണു ക്ലബുകളുടെ പ്രധാന ചുമതല.

\"\"

ടൂറിസം രംഗത്തു പ്രൊഫഷണലുകളെ വാർത്തെടുക്കുക, പുതുതലമുറയ്ക്കു വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ടൂറിസം ട്രെൻഡുകൾ പരിചയപ്പെടുത്തുക, വിനോദസഞ്ചാര താത്പര്യം വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന 25 കോളജുകൾക്ക് 25 ടൂറിസം ഡെസ്റ്റിനേഷനുകൾ നിശ്ചയിച്ചു നൽകും. ഇവിടുത്തെ ശുചിത്വ പരിപാലനമടക്കമുള്ളവയ്ക്കു മേൽനോട്ടം വഹിക്കേണ്ടതു ടൂറിസം ക്ലബുകളാണ്. നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങൾ പ്രദേശം സന്ദർശിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ടൂറിസം പ്രചാരണം, ടൂറിസം രംഗത്തു മുന്നേറ്റമുണ്ടാക്കുന്ന മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ ക്ലബുകൾ മുഖേന നടപ്പാക്കും. ക്ലബുകളുടെ പ്രവർത്തനങ്ങൾക്കു പ്രത്യേക കലണ്ടർ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

\"\"

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ടൂറിസം മേഖലയിൽ പാർട്ട് ടൈം ജോലി കണ്ടെത്താൻ ക്ലബുകൾ സഹായിക്കും. ഇതരഭാഷാ നൈപുണ്യമുള്ള വിദ്യാർഥികൾക്കു ടൂറിസം ഗൈഡ്പോലുള്ള ജോലികൾ നിർവഹിക്കാനാകും. പദ്ധതിക്കായി ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓരോ ക്ലബുകൾക്കും ഇതിൽനിന്നു ഫണ്ട് ലഭ്യമാക്കും. ക്ലബ് അംഗങ്ങൾക്കു ടൂറിസം വകുപ്പ് പ്രത്യേക സർട്ടിഫിക്കറ്റും യൂണിഫോമും നൽകുന്നതും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബുകൾക്കു പുരസ്‌കാരങ്ങൾ നൽകുന്നതും ആലോചിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ \’ഏൺ വൈൽ യൂ ലേൺ\’ പദ്ധതിയിൽപ്പെടുത്തി ടൂറിസം ക്ലബുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്യാനാകുമെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

\"\"

കേരളത്തിന്റെ ടൂറിസം വികസന രംഗത്തു മികച്ച പിന്തുണ നൽകാൻ ടൂറിസം ക്ലബുകൾക്കു കഴിയും. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയ്ക്കുള്ള പ്രസക്തി മനസിലാക്കി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്താൻ ഈ ക്ലബുകളെ ഉപയോഗിക്കാനാകും. യുവജനങ്ങളുടെ പാരിസ്ഥിതിക വിഷയങ്ങളിലെ താത്പര്യവും ടൂറിസം പോലെ വളരുന്ന മേഖലയിലെ താത്പര്യവും പരിപോഷിപ്പിക്കാൻ പദ്ധതിക്കു കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

\"\"

Follow us on

Related News