ന്യൂഡൽഹി: റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 24. 2022ലെ ഗേറ്റ് സ്കോർ നേടിയവർക്കാണ് അവസരം.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
അസിസ്റ്റന്റ് സോഫ്റ്റ്‌വെയർ എൻജിനീയർ: ബി.ഇ./ബി.ടെക്. (സി.എസ്. ആൻഡ് എൻജിനീയറിങ്/സി.എസ്./കംപ്യൂട്ടർ ടെക്നോളജി/ഐ.ടി./സി.എസ്. ആൻഡ് ഐ.ടി./കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/എം.സി.എ./ബി.എസ്.സി. കംപ്യൂട്ടർ സയൻസ്. (എം.ഇ./എം.ടെക്. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് യോഗ്യതക്കാർക്കും അപേക്ഷിക്കാം).
അസിസ്റ്റന്റ് ഡേറ്റ അനലിസ്റ്റ്: ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്./എം.എസ്.സി. (മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്/ഓപറേഷൻസ് റിസർച്)/ എം.എ.(ഇക്കണോമിക്സ്)/ എം.സി.എ./ബി.എസ്.സി. കംപ്യൂട്ടർ സയൻസ്.
പ്രായപരിധി: 22 മുതൽ 27 വരെ.
കൂടുതൽ വിവരങ്ങൾക്ക്: https://cris.org.in
JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s