
കണ്ണൂർ: സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു. സർവകലാശാല ഫിനാൻസ് ഓഫീസർ പി.ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അംഗങ്ങൾ. 26-04- 2022 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഏപ്രിൽ 21,22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് മുൻവർഷത്തേത് ആവർത്തിച്ചത്. റിപ്പോർട്ട് ലഭിച്ച ഉടൻ സംഭവത്തിൽ അന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

