ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കണ്ണൂർ: ഏപ്രിൽ 25ന് നടക്കേണ്ട ഫിലോസഫി ബിരുദ കോംപ്ലിമെന്ററി പേപ്പർ (3C07PSY Perspectives in Psychology) പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
പരീക്ഷകൾ റദ്ധാക്കി
ഏപ്രിൽ 21, 22 തീയതികളിൽ നടന്ന ബി.എസ്.സി സൈക്കോളജി (3B05 PSY-Psychology of Individual Differences, 3C03 PSY- Neurobiological Perspective) മൂന്നാം സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
ഇന്റേണൽമാർക്ക് സമർപ്പണം
സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷ ഒക്ടോബർ 2021 ൻറെ ഇൻറേണൽ മാർക്കുകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള ലിങ്ക് 23.04.2022 മുതൽ 27.04.2022 വരെ വെബ്സൈറ്റിൽ ലഭ്യമാകും. ഹാർഡ് കോപ്പി 30.04.2022 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.