JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുളള ഡോ.അംബേദ്കർ ഫൗണ്ടേഷൻ നൽകുന്ന \’അംബേദ്കർ നാഷണൽ മെറിറ്റ്
അവാർഡ് ഫോർ മെറിറ്റോറിയസ് സ്റ്റുഡന്റ്സ് ഓഫ് സെക്കന്ററി സ്കൂൾ എക്സാമിനേഷൻ\’ പദ്ധതിക്ക് അർഹത നേടാൻ അവസരം. രാജ്യത്തെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളിൽ 2021 വർഷത്തിൽ, 10-ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കാണ് സ്കോളർഷിപ്പ്. പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനുള്ള അർഹത പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനത്ത് ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 23ന് പകൽ 10.30 മുതൽ 12.30 വരെയാണ് മത്സരം.
സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നതിന് യോഗ്യരായ കുട്ടികളുടെ പട്ടികയും, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ(http://education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾ 20.04.2022 പകൽ 02.00 മണിക്ക് മുൻപായി 10-ാം ക്ലാസ് പരീക്ഷ എഴുതിയ സ്കൂളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.