JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) വിവിധ വിഭാഗങ്ങളിലായുള്ള 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റെഗുലർ, കോൺട്രാക്ട് വ്യവസ്ഥകളിലായാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 28.
തസ്തിക, ഒഴിവ്, യോഗ്യത
സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)- 2: സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഫിനാൻസ്/ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിലേതിലെങ്കിലും 60% മാർക്ക് അല്ലെങ്കിൽ എം.ബി.എ./പി.ജി.ഡി.എം., ഫിനാൻസിൽ സ്പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.
അഡ്‍വൈസർ (ഫ്രോഡ് റിസ്ക്)- 4: ബിരുദം. കൂടാതെ വിരമിച്ച ഐ.പി.എസ്. അല്ലെങ്കിൽ സ്റ്റേറ്റ് പോലീസ് /സിബിഐ / ഇന്റലിജൻസ് ബ്യൂറോ / സിഇഐബി ഓഫീസർ തസ്തികയിൽ 5 വർഷത്തെ പരിചയവും.
മാനേജർ (പെർഫോമൻസ് പ്ലാനിംഗ് ആന്റ് റിവ്യൂ)- 2: മാനേജ്‌മെന്റ്/ എം.ബി.എ./ബി.കോം/ബി.ഇ./ബി.ടെക്./പി.ജിയും 4 വർഷത്തെ പരിചയവും.
അപേക്ഷാ ഫീസ്: ജനറൽ/ഇ.ഡബ്ല്യൂ.എസ്/ഒബിസി വിഭാഗത്തിലുള്ളവർക്ക് 750/- രൂപ. എസ്.സി./എസ്.ടി/പിഡബ്ല്യൂഡി വിഭാഗക്കാർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്‌ക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://sbi.co.in