പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഹൈദരാബാദ് ഇലക്ട്രോണിക്സിൽ അവസരം: 1625 ജൂനിയർ ടെക്നീഷ്യൻ

Apr 6, 2022 at 1:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഹൈദരാബാദ്: 1625 ജൂനിയർ ടെക്നീഷ്യൻ ഒഴിവുകളുമായി ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. വിവിധ ഓഫിസുകളിലായി ഒരു വർഷത്തെ കരാർ നിയമനം ആണ് (3 വർഷം വരെ നീട്ടിയേക്കാം). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. ഇലക്ട്രോണിക്സ് മെക്കാനിക്- 814, ഇലക്ട്രീഷ്യൻ -184, ഫിറ്റർ- 627 എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ.

\"\"

യോഗ്യത: ഇലക്ട്രോണിക്സ് മെക്കാനിക്/ഇലക്ട്രീഷ്യൻ/ഫിറ്റർ എന്നിവയിലേതെങ്കിലും ട്രേഡിൽ ഐ.ടി.ഐ. വിജയവും ഒരു വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനവും അഭികാമ്യം (മിനിസ്ട്രി ഓഫ് സ്കിൽ ഡവലപ്മെന്റ് നൽകുന്ന എൻ.എ.സി). മാനുഫാക്ചറിങ്, പ്രൊഡക്‌ഷൻ, ക്വാളിറ്റി, മെറ്റീരിയൽ മാനേജ്മെന്റ് മേഖലകളിലുള്ള ഒരു വർഷത്തെ പരിചയം അധിക യോഗ്യതയാണ്. പ്രായപരിധി: 30 വയസ്സ് വരെ (സംവരണ വിഭാഗക്കാർക്ക് ഇളവുണ്ടാകും)

ശമ്പളം: ഒന്നാം വർഷം- 20,480/-, രണ്ടാം വർഷം- 22,528/-, മൂന്നാം വർഷം- 24,780/- എന്നിങ്ങനെ.

അപേക്ഷ സമർപ്പിക്കുന്നതിന്: https://ecil.co.in

മറ്റ് ഒഴിവുകൾ

ടെക്നിക്കൽ ഓഫിസർ, സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ/ജൂനിയർ ആർട്ടിസാൻ എന്നീ വിഭാഗങ്ങളിലായുള്ള 19 ഒഴിവിലേക്ക് അവസരം. 2 വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യത: എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐടിഐ. ഒപ്പം പ്രവൃത്തി പരിചയവും. ഇന്റർവ്യൂ ഏപ്രിൽ 12 ന്.

കൂടുതൽ വിവരങ്ങൾക്ക്: https://ecil.co.in

Follow us on

Related News